സ്വാതന്ത്ര്യദിനാഘോഷവും ക്വിസ് മത്സരവും

kpaonlinenews

ചേലേരി : വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ നടത്താൻ ചേലേരി മുക്കിൽ ചേർന്ന പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ കമ്മിറ്റി യോഗം തീരുമാനിച്ചു.. ആഗസ്റ്റ് 15- ന് രാവിലെ 9 മണിക്ക് ചേലേരിമുക്ക് ടൗണിലെ വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ കമ്മിറ്റി ഓഫീസിന് മുമ്പിൽ മുഹമ്മദ്‌ എം. വി ദേശീയ പതാക ഉയർത്തും.. തുടർന്ന് മധുരവിതരണം നടക്കും. വൈകിട്ട് 4 മണിക്ക് ചേലേരിമുക്ക് അലിഫ് ഓഡിറ്റോറിയത്തിൽ വെച്ച് ക്വിസ് മത്സരം നടക്കും.. ഹൈസ്കൂൾ, പ്ലസ്‌ ടു, ഡിഗ്രി വിദ്യാർത്ഥികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം….

Share This Article
error: Content is protected !!