മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂൺ ഒന്നിന് പുറപ്പെടും. കണ്ണൂരിൽ നിന്നും 3246 പേരാണ് ഹജ്ജ് കർമം നിർവഹിക്കാൻ പോകുന്നത്. എന്പർക്കേഷൻ വഴി ഹജ്ജിന് പോകുന്നവർക്കായി സജ്ജീകരിക്കുന്ന ക്യാന്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ക്യാന്പ് ഈ മാസം 31ന് ആരംഭിക്കും. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയും കമ്മിറ്റി അംഗങ്ങളും വിമാനത്താവള അധികൃതരും യോഗം ചേർന്നു ഒരുക്കങ്ങൾ വിലയിരുത്തി.
ഹജ്ജ് ക്യാമ്പിൽ ഹജ്ജ് കമ്മിറ്റി അംഗങ്ങൾ, സെൽ ഓഫീസർമാർ, ഹജ്ജ് ട്രൈനർമാർ എന്നിവർക്ക് പുറമെ രാഷ്ട്രീയ, മത, സാമുദായിക സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി വിപുലമായ സംഘാടന സമിതിയും രൂപീകരിച്ചു. ഭാരവാഹികൾ: പി.ടി.എ. റഹീം-ചെയർമാൻ, എൻ. ഷാജിത് -വർക്കിംഗ് ചെയർമാൻ, കെ.വി. മിനി, പി.പി. ഉസ്മാൻ, എം.വി. ജയരാജൻ, മാർട്ടിൻ ജോർജ്, അബ്ദുൾ കരീം ചേലേരി, സി.പി. സന്തോഷ് കുമാർ, ജോയി കൊന്നക്കൽ, പി.പി. ദിവാകരൻ, കെ. സുരേഷ്, കെ.കെ. ജയപ്രകാശ്, ജോസ് ചെമ്പേരി, എ.ജെ. ജോസഫ്, കെ.സി. ജേക്കബ്, പി. മുനീർ, പട്ടുവം കെ.പി. അബൂബക്കർ മുസ്ലിയാർ, അസ്ലം തങ്ങൾ- വൈസ് ചെയർമാൻമാർ. പി.പി. മുഹമ്മദ് റാഫി -ജനറൽ കൺവീനർ,സി.കെ. സുബൈർ ഹാജി, നിസാർ അതിരകം- ക്യാമ്പ് കോ -ഓർഡിനേറ്റർമാർ. വിവിധ കമ്മിറ്റി ഭാരവാഹികളായി ഒ.വി. ജഹ്ഫർ, ബി. ശംസുദ്ദീൻ -റിസപ്ഷൻ, പി.പി. അബ്ദുൽ ജലീൽ, പി.കെ. മുഹമ്മദ്-രജിസ്ട്രേഷൻ, സി. അബ്ദുൽ കരീം,നൗഫൽ കൂടാളി -പ്രോഗ്രാം, വി.പി. ഇസ്മായിൽ, കെ. മുഹമ്മദലി -ഫുഡ് എന്നിവരെയും തെരഞ്ഞെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

