ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം കോണ്‍ഗ്രസ്സിന്റെ സമനില തെറ്റിച്ചു: എം.സ്വരാജ്. 

Kannadiparamba online news


മയ്യില്‍: കേരളത്തിലെ ഇടതുപക്ഷത്തിന്റെ തുടര്‍ഭരണവും മുന്നേറ്റവും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമനില തെറ്റിച്ചതായും ഇത് കെ.പി.സി.സി.പ്രസിഡന്റ് തന്നെ സമ്മിതിച്ചതായും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജ് പറഞ്ഞു. പാടിക്കുന്ന രക്തസാക്ഷി ദിനാചരണവും അറാക്കല്‍ കുഞ്ഞിരാമന്‍ ചരമദിനാചരണത്തോടുമനുബന്ധിച്ച് കരിങ്കല്‍ക്കുഴിയില്‍ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.  ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ചരിത്രത്തിന്റെ ഭാഗമായി മാറുമെന്നും രാജ്യത്തെ മതനിരപേക്ഷശക്തികളെയാകെ ഒരുമിപ്പിച്ച് നേതൃത്വം നല്‍കാനുള്ള ധാര്‍മികമായ ഉത്തരവാദിത്തം പോലും കോണ്‍ഗ്രസിനാകുന്നില്ലെന്നും അദ്ധേഹം പറഞ്ഞു.പാടിക്കുന്ന സ്മാരകത്തില്‍  പുഷ്പാര്‍ച്ചന, ചുകപ്പ് വൊളന്‍രിയര്‍മാരുടെ പ്രകടനം എന്നിവയും നട
ന്നു.എം. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.  സി.പി.ഐ. ജില്ലാ അസിസ്റ്റന്റ്  സെക്രട്ടറി  എ. പ്രദീപന്‍, ടി.കെ. ഗോവിന്ദന്‍, അഡ്വ. പി. അജയകുമാര്‍, എന്‍. അനില്‍കുമാര്‍, കെ. ചന്ദ്രന്‍, കെ.വി. ഗോപിനാഥ്, ബിജു കണ്ടക്കൈ തുടങ്ങിയവര്‍ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!