‘ബസ് തൊഴിലാളികൾക്ക് നേരേയുള്ള കൈയേറ്റങ്ങൾക്കെതിരേ നടപടി വേണം’

Kannadiparamba online news

കണ്ണൂർ : ബസ് തൊഴിലാളികൾക്ക് നേരേയുള്ള കൈയേറ്റങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ആൻഡ് ഹെവി വെഹിക്കിൾസ് മസ്ദൂർ സംഘ് (ബി.എം.എസ്.) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സ്വകാര്യ ബസ് വ്യവസായമേഖല നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണുക, തൊഴിലാളികളെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

ബി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ടി.വി. വിജേഷ് അധ്യക്ഷത വഹിച്ചു.
ബി.എം.എസ്. ജില്ലാ പ്രസിഡന്റ് കെ.വി. ജഗദീശൻ, ജില്ലാ സെക്രട്ടറി ഇ. രാജേഷ്, പി. കൃഷ്ണൻ, പി.കെ. രാജൻ, കെ.പി. ജ്യോതിർ മനോജ്, എം. പ്രസന്നൻ, കെ.കെ. സുരേഷ് ബാബു, എം. വേണുഗോപാൽ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: കെ.കെ. ശ്രീജിത്ത് (പ്രസി.), എം. വേണുഗോപാൽ (ജന. സെക്ര.), എം. പ്രസന്നൻ (ഖജാ.).

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!