തളിപ്പറമ്പ് : ആറരവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രാമന്തളി കുന്നരുവിലെ നടുവിലെപുരയിൽ ഹൗസിൽ പി.വി.നാരായണൻ (60), ഭാര്യ സുശീല (48) എന്നിവർക്ക് തടവും പിഴയും.
2020-നുശേഷം പല ദിവസങ്ങളിലായി കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. വിവിധ വകുപ്പുകളിലായി നാരായണന് 16 വർഷം തടവും ഒരുലക്ഷം രൂപ പിഴയും ഭാര്യ സുശീലയ്ക്ക് ആറുമാസം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പീഡനസംഭവം അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നതാണ് സുശീലയ്ക്കെതിരെയുള്ള കേസ്. തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജി ആർ.രാജേഷാണ് പ്രതികളെ ശിക്ഷിച്ചത്.
പയ്യന്നൂർ സബ് ഇൻസ്പെക്ടറായിരുന്ന എം.ബി.മുഹമ്മദ് ഷറഫുദ്ദീനാണ് കുറ്റപത്രം സമർപ്പിച്ചത്. പരാതിക്കാർക്കുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

