കണ്ണൂർ. വാട്സ് ആപ്പിൽ ജോലിയും ലാഭവിഹിതവും വാഗ്ദാനം നൽകി ഓൺലൈൻ ആപ്പ് അയച്ചുകൊടുത്ത് സൈബർ തട്ടിപ്പ് സംഘം യുവതിയുടെ അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു. മുണ്ടയാട് എളയാവൂർസ്വദേശിനി സക്കീന (27)യുടെ പണമാണ് തട്ടിയെടുത്തത്. ജോലിയും കമ്മീഷനും വാഗ്ദാനം നൽകി ഇക്കഴിഞ്ഞ മൂന്നാം തീയതി 10,500 രൂപയുവതിയിൽ നിന്നും നിക്ഷേപമായി സ്വീകരിക്കുകയും പിന്നീട് യുവതിയുടെ വിവിധ ബേങ്ക് അക്കൗണ്ടുകളിൽ നിന്നും സൈബർ തട്ടിപ്പു സംഘം 6,33,000 രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് തട്ടിപ്പു സംഘം ഉപയോഗിച്ച മൊബൈൽ നമ്പർ സഹിതം പോലീസിൽ യുവതി പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

