പെരിങ്ങോം: സ്റ്റേഷൻ പരിധിയിലെ കോറോംആലക്കാട്ട് നാടൻ ബോംബു പൊട്ടി ആർ എസ് എസ് നേതാവിൻ്റെ വീടിനടുത്ത് നായ ചത്തു.വിവരമറിഞ്ഞെത്തിയ പെരിങ്ങോം സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.സുഭാഷിൻ്റെ പരാതിയിൽ എക്സ്പ്ലോസീവ് ആക്ട് പ്രകാരംആർ.എസ്.എസ്.നേതാവ് ആലക്കാട്ടെ കെ എം. ബിജുവിനെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു. പറമ്പിൽ നിന്ന്
നായ കടിച്ചു കൊണ്ടു വന്നതെന്നു കരുതുന്ന സ്ഫോടകവസ്തു വൻ സ്ഫോടനത്തോടെയാണ് പൊട്ടിയത്.സ്ഫോടനത്തിൽ സംഭവസ്ഥലത്തു വെച്ചു തന്നെനായ ചത്തു.
ആർ.എസ്.എസ് പ്രാദേശിക നേതാവ് ആലക്കാട് ബിജുവിന്റെ വീടിനടുത്ത റോഡിൽ ഇന്നലെ
വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

