ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.

Kannadiparamba online news

കണ്ണൂർ : ആയിക്കരയിൽ ഒന്നരക്കിലോ കഞ്ചാവുമായി മറുനാടൻ തൊഴിലാളി പിടിയിൽ. ഒഡിഷ സ്വദേശി മധുസൂദൻ പ്രമാണികി (30)നെയാണ് കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ എസ്.ഐ. സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

ഇയാൾ ആയിക്കര ഹാർബർ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുകയാണ്. പോലീസ് വാഹനം കണ്ടതോടെ പ്രതി ബോട്ടിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പോലീസ് പിന്തുടർന്ന് പിടിക്കുയായിരുന്നു. എസ്.ഐ. സന്തോഷ്, സീനിയർ സിവിൽ പോലീസ് ഓഫീസറായ സ്നേഹേഷ്, രാജേഷ്, സജിത്ത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!