പുതിയതെരു:
ആളെ കൊല്ലുന്ന അശാസ്ത്രീയമായ റോഡ് നിർമാണത്തിനെതിരേ ദേശീയപാതയിൽ എസ്ഡിപിഐ മന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു.
വളപട്ടണം
ദേശീയ പാതയിൽ റോഡ് അശാസ്ത്രീയതയിൽ യുവാവിൻ്റെ ജീവൻ പൊലിഞ്ഞ സ്ഥലത്താണ് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചത്.
ഇന്നലെ രാത്രി 7.30ന്
പുതിയതെരു സ്റ്റൈലോ കോർണറിൽ നിന്നാരംഭിച്ച പ്രതിഷേധത്തിൽ നിരവധി പേർ പങ്കെടുത്തു.
എസ്ഡിപിഐ അഴീക്കോട് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധത്തിൽ മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത് സംസാരിച്ചു.
മണ്ഡലം വൈസ് പ്രസിഡണ്ട് റഹീം പൊയ്ത്തുംകടവ്, മണ്ഡലം കമ്മിറ്റി അംഗം റാഷിദ് പുതിയതെരു,
ചിറക്കൽ പഞ്ചായത്ത് പ്രസിഡൻറ് നിസാർ കാട്ടാമ്പള്ളി,ഷബീർ ചാലാട്,മിഫ്താഹ് കൊല്ലറത്തിക്കൽ നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

