വോട്ടർപട്ടിക കുറ്റമറ്റതാക്കാൻ വീടുകൾ കയറിയുള്ള എന്യൂമറേഷൻ നടത്തണം: ലീഗ്

Kannadiparamba online news

കണ്ണൂർ: പാർലമെൻറ് – നിയമസഭാതിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്ന വോട്ടർപട്ടിക കുറ്റമറ്റതാക്കാൻ വീടുകൾ കയറിയുള്ള എന്യൂമറേഷൻ നടത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
ഇപ്പോൾ ഉപയോഗിക്കുന്ന വോട്ടർപട്ടിക ഏകദേശം 25 വർഷങ്ങൾക്കു മുമ്പ് എന്യൂമറേഷൻ നടത്തി ഉണ്ടാക്കിയമാതൃപട്ടികയെ അടിസ്ഥാനമാക്കിയുള്ളതാണ്.ഓരോതിരഞ്ഞെടുപ്പിന് മുമ്പും എന്യൂറേഷൻ നടത്താതെ വോട്ടർമാരിൽ നിന്നും നേരിട്ട് അപേക്ഷ വാങ്ങി ബി.എൽ. ഒ മാർ മുഖേന പരിശോധന നടത്തിയാണ് വോട്ടർപട്ടിക പുതുക്കുന്നത്. ഇത് കുറ്റമറ്റതല്ല.വർഷങ്ങൾക്കു മുമ്പ് സ്ഥലം മാറി പോയി മറ്റ് മണ്ഡലങ്ങളിൽ വോട്ട് ചേർത്തവരുടെ വോട്ടുകൾ പോലും ഇപ്പോഴുംപല വോട്ടർ പട്ടികയിൽ നിന്നുംതള്ളപ്പെട്ടിട്ടില്ല.അതോടൊപ്പം തന്നെ വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടവരുടെയും സ്ഥലം മാറി പോയവരുടെയും പേരുകൾ പട്ടികയിൽ നിലനിൽക്കുന്നുമുണ്ട്. ക്രിയാത്മകമല്ലാത്ത ബി എൽ ഒ മാരുള്ള ബൂത്തുകളിൽ പട്ടികകളിൽ ഏറെ അപാകതകളുണ്ട്. ഇതാണ് പൊതുവേ പോളിംഗ് ശതമാനം കുറയാൻ കാരണം. ഈ പോരായ്മകൾ പരിഹരിക്കുന്നതിന് അടുത്ത തിരഞ്ഞെടുപ്പിന് മുമ്പായി നിയമസഭാ -പാർലമെൻറ് വോട്ടർപട്ടിക തെരഞ്ഞെടുപ് കമ്മീഷന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉദ്യോഗസ്ഥന്മാരെയോ അതല്ലെങ്കിൽ ബി.എൽ. ഒ മാരേയോ ഉപയോഗിച്ച് എന്യൂമറേഷൻ നടത്തി കുറ്റമറ്റതാക്കണമെന്ന് യോഗംആവശ്യപ്പെട്ടു.അതോടൊപ്പം തന്നെ ഇന്ന് നിലവിലുള്ള പല ബൂത്തുകളും ഭൂമിശാസ്ത്രപരമായി വളരെയേറെ അപാകതകൾ നിറഞ്ഞതാണ്. വില്ലേജുകളിലെ ഉദ്യോഗസ്ഥന്മാരുടെ മനസ്സിനിണങ്ങിയ മട്ടിലാണ് പല ബൂത്തുകളും അതിർത്തി നിർണയിച്ചിട്ടുള്ളത് .ബൂത്തുകളുമായി പുലബന്ധം പോലുമില്ലാത്തകിലോമീറ്റർഅകലെയുള്ളവീടുകളിലെ ആളുകൾ പോലും പല ബൂത്തുകളിലും സ്ഥാനം പിടിച്ചിട്ടുണ്ട്. ആയതിനാൽ അതാത് വില്ലേജുകളിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെകൂടി പങ്കെടുപ്പിച്ച് അവരുടെ അഭിപ്രായശേഖരണത്തിനുശേഷംബൂത്തുകളുടെഅതിർത്തിപുനർനിർണയിക്കുന്നതിനുള്ള നടപടികൾസ്വീകരിക്കണമെന്നുംയോഗംആവശ്യപ്പെട്ടു.
പ്രസിഡണ്ട്അഡ്വ.അബ്ദുൽകരീംചേലേരിഅധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറികെ.ടി.സഹദുള്ള സ്വാഗതം പറഞ്ഞു.
കണ്ണൂർ പാർലമെൻറ് മണ്ഡലത്തിലും കണ്ണൂർ ജില്ലയിൽ ഉൾപ്പെടുന്ന വടകര – കാസർകോട് പാർലമെൻറ്മണ്ഡലങ്ങളിലുംയുഡിഎഫ്സ്ഥാനാർത്ഥികളുടെ വിജയം സുനിശ്ചിതമാണെന്ന് യോഗംവിലയിരുത്തി.വടകര മണ്ഡലത്തിലെ യുഡിഎഫ്സ്ഥാനാർത്ഥിക്കെതിരെ സിപിഎം നടത്തുന്ന വർഗീയ ധ്രുവീകരണ പ്രചരണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടന നൽകുന്നതാണെന്നും ഈ പ്രചാരണങ്ങൾകേരളത്തിലെ മതസൗഹാർദ്ദ അന്തരീക്ഷം തകർക്കുന്ന നടപടികൾക്ക് മാത്രമേ ഉപകരിക്കുക യുള്ളുവെന്നും യോഗം അംഗീകരിച്ച പ്രമേയം വിലയിരുത്തി.ജില്ലാ ഭാരവാഹികളായഅഡ്വ. കെ എ ലത്തീഫ്, വി പി വമ്പൻ,കെ പി താഹിർ, ഇബ്രാഹിംകുട്ടിതിരുവട്ടൂർ ,ടി എ തങ്ങൾ, അൻസാരി തില്ലങ്കേരി,സി.കെ.മുഹമ്മദ്മാസ്റ്റർ,എം.പി.മുഹമ്മദലി,മുസ്തഫചെണ്ടയാട് ,എൻ കെ റഫീഖ് മാസ്റ്റർ, പി കെ സുബൈർ, ബി കെ അഹമ്മദ്പ്രസംഗിച്ചു.മണ്ഡലം ഭാരവാഹികളായ കെ.കെ.അഷ്റഫ് ,ഇഖ്ബാൽ കോയിപ്ര , പി വി ഇബ്രാഹിംകുട്ടി മാസ്റ്റർ, ഒ. പി ഇബ്രാഹിംകുട്ടി മാസ്റ്റർ, മുസ്തഫ കോടിപ്പൊയിൽ, പി.വി. അബ്ദുള്ള മാസ്റ്റർ, സി പി റഷീദ്, ഫാറൂഖ് വട്ടപ്പൊയിൽ,എം.എം.മജീദ്, ഷക്കീർ മൗവ്വഞ്ചേരി, ഇ.പി.ഷംസുദ്ദീൻ, പി കെ കുട്ട്യാലിചർച്ചയിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!