കണ്ണൂർ : തിങ്കളാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലിൽ മൂന്ന് തെങ്ങുകൾക്ക് തീപിടിച്ചു.
വൈകിട്ട് 5.30-ന് അത്താഴക്കുന്ന് റഹ്മാനിയ പള്ളിക്ക് സമീപം സ്വകാര്യവ്യക്തിയുടെ വീടിന് സമീപത്തെ രണ്ട് തെങ്ങുകൾക്കും വൈകിട്ട് 6.30-ന് കാനച്ചേരിയിൽ വീടിനടുത്ത തെങ്ങിനും തീപിടിച്ചു.
കൊറ്റാളിയിൽ അമ്പലം ജങ്ഷന് സമീപം ഉച്ചയ്ക്ക് 2.30-ന് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പുല്ലിനും കുറ്റിക്കാടിനും തീപിടിച്ചു.
കണ്ണൂർ അഗ്നിരക്ഷാസേനയെത്തി മൂന്നിടത്തെയും തീയണച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

