വളപട്ടണം: കടകളിൽ വിൽപനക്കായി ഓട്ടോയിൽ എത്തിക്കുകയായിരുന്ന നിരോധിത പുകയില ഉൽപന്നശേഖരവുമായി രണ്ടു പേരെ ഇലക്ഷൻ സ്ക്വാഡ് വളപട്ടണം പോലീസിൻ്റെ സഹായത്തോടെ പിടികൂടി.പയ്യന്നൂർ കൊക്കാനിശേരിയിലെ കെ.പ്രകാശ് ഭട്ട് (56), ചെറുപുഴ പാടിയോട്ടുച്ചാലിലെ എൻ.എൻ.ട്വിങ്കിൾ (42) എന്നിവരെയാണ് വളപട്ടണം സ്റ്റേഷൻ ഇൻസ്പെക്ടർ കെ പി .ഷൈനും സംഘവും അറസ്റ്റ് ചെയ്തത്.ഇന്ന് രാവിലെ 7 മണിയോടെ കാട്ടാമ്പള്ളിയിലെ താൽക്കാലികപോലീസ് ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് ഓട്ടോയിൽ ചാക്കിൽ കടത്തുകയായി 250 വലിയ പാക്കറ്റ് ഹാൻസ് ഉൾപ്പെടെയുള്ള പുകയില ഉൽപന്നങ്ങളും 86,000 രൂപയും പിടികൂടിയത്.വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

