ഷാർജ : മാതോടം പ്രവാസി കൂട്ടായ്മയുടെ ഈ വർഷത്തെ ഇഫ്താർ മീറ്റും ജനറൽ ബോഡി യോഗവും ഷാർജ താജ് റെസ്റ്റോറന്റിൽ വെച്ച് നടത്തപ്പെട്ടു. പ്രസിഡന്റ് ഷഹീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജസീർ സ്വാഗതം പറഞ്ഞു ജംഷീർ സഖാഫി പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വാർഷിക കണക്കും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് കൂട്ടായ്മയുടെ നിലവിലുള്ള കമ്മിറ്റി പിരിച്ചു വിട്ടുകൊണ്ട് 2024-2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി തിരഞ്ഞെടുത്തു. മാതോടം മഹല്ല് ജമാഅത്ത് സെക്രട്ടറി ശംസുദ്ധീൻ കെ പി, കൂട്ടായ്മ ഉപദേശക സമിതി അംഗം ഷൗക്കത്ത് അലി എം കെ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കൂട്ടായ്മയുടെ ആവശ്യകതയെ പറ്റിയും നമ്മുടെ പ്രവർത്തന രീതിയെ പറ്റിയും മഹ്റൂഫ് പി സംസാരിച്ചു ആരിഫ് യു വി നന്ദി പറഞ്ഞു കൂട്ടായ്മക്ക് നിലവിൽ വന്ന പുതിയ ഭാരവാഹികൾ :- പ്രസിഡന്റ് : മഹ്റൂഫ് പി വൈസ് പ്രസിഡന്റ് : ആബിദ് ഇ വി ജംഷീർ സഖാഫി ജനറൽ സെക്രട്ടറി : ആരിഫ് യു വി ജോയിന്റ് സെക്രട്ടറി : സുജീർ എം കെ ഷബീർ യു വി ചീഫ് കോർഡിനേറ്റർ : തൻസീർ ഇ വി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

