വളപട്ടണം: വീടുപൂട്ടി വീട്ടുകാർ പുറത്തു പോയ സമയത്ത് വീട് കുത്തിതുറന്ന് സ്വർണ്ണാഭരണങ്ങൾ കവർന്നു. കണ്ണാടിപ്പറമ്പ ഓൺലൈൻ ന്യൂസ്. ചിറക്കൽ കാട്ടാമ്പള്ളി ബാലൻ കിണർ ഫിദ ഗോൾഡിന് സമീപത്തെ അൽ ക്യുമർ മൻസിലിലെ എം. അബ്ദുൾമുനവിറിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.മുൻവശത്തെ വാതിലിൻ്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് പരാതിക്കാരൻ്റെ മാതാവ് കിടക്കുന്ന മുറിയിലെ കബോർഡിൽ സൂക്ഷിച്ച മാലയും വളകളും ഉൾപ്പെടെ നാല് പവൻ്റെ ആഭരണങ്ങൾ മോഷ്ടാവ് കവർന്നു.കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു മോഷണം. തുടർന്ന് വളപട്ടണം പോലീസിൽ പരാതി നൽകി.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

