ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി ജയരാജൻ

Kannadiparamba online news


മയ്യിൽ:
സംസ്ഥാനത്തെ ആദ്യ ഹാപ്പിനസ് മണ്ഡലമാകാൻ കുതിക്കുന്ന തളിപറമ്പ് മണ്ഡലത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ ചൊവ്വാഴ്ച വോട്ടഭ്യർത്തിച്ചെത്തിയത്. മുഴുവൻ തദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പതിനായിരങ്ങളെ ഡിജിറ്റൽ സാക്ഷരരാക്കി മുന്നേറുന്ന തളിപറമ്പിനെ മികവിന്റെ കേന്ദ്രമാക്കാൻ എംഎൽഎക്കൊപ്പം എം പി കൂടി എത്തിയാൽ രാജ്യത്തെ നമ്പർ വൺ പ്രദേശമാക്കാൻ സാധിക്കും. മണ്ഡലത്തിലെ മുക്കിലും മൂലയിലും ഉയർന്ന് വന്ന പ്രചാരണ ബോർഡുകളും ചിട്ടയായ പ്രവർത്തനങ്ങളും വോട്ടർമാരുടെ സ്‌നേഹവും എൽഡിഎഫിന്റെ കുതിപ്പിന്റെ വേഗം വർധിപ്പിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ 8.30ന് അടുവാപ്പുറത്ത് നിന്നാരംഭിച്ച പര്യടനം വളരെ വൈകി കൂനത്താണ് സമാപിച്ചത്. തുടർന്ന് രാത്രി കണ്ണൂർ നഗരത്തിൽ എൽഡിഎഫ് യുവജന സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പൗരത്വ ഭേദഗതിക്കെതിരായ നൈറ്റ് മാർച്ചിലും പങ്കെടുത്തു. രാവിലെ തലക്കോട്, അടിച്ചേരി, അടൂർ എന്നിവിടങ്ങളിൽ സന്ദർശിച്ച ശേഷം മയ്യിൽ ഐടിഎം കോളേജിലെത്തി. വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ നൽകിയ സ്വീകരണം ആവേശകരമായിരുന്നു. പാവന്നൂർക്കടവ്, കുറ്റിയൂട്ടൂർ ഗ്രാമപഞ്ചായത്ത്, ചട്ടുകപ്പാറ ഗവ. ഹയർസെക്കന്ററി, കമ്പിൽ ഹയർസെക്കന്ററി, അക്ഷര കോളേജ് എന്നിവിടങ്ങളും സന്ദർശിച്ച് കമ്പിൽ കെഎൽഐസി ആശുപത്രിയിലെത്തി. ഉച്ചകഴിഞ്ഞ് മയ്യിൽ ഹയർസെക്കന്ററി, കയരളം മെട്ട, മുല്ലക്കൊടി, ആന്തൂർ, മൊറാഴ, ബക്കളം, എന്നിവിടങ്ങളിലുംസന്ദർശിച്ചു. തളിപറമ്പ് സൗത്ത്, പൂമംഗലം, കൂനം എന്നിവിടങ്ങളിലും വോട്ടർമാരെ കണ്ടു. പാവന്നൂർ, കയരളം, മുല്ലക്കൊടി, പറശ്ശിനിക്കടവ്, മൊറാഴ എന്നിവിടങ്ങളിൽ നടന്ന കുടുംബയോഗങ്ങളിലും പങ്കെടുത്തു.
എൽഡിഎഫ് നേതാക്കളായ കെ ചന്ദ്രൻ, എൻ അനിൽകുമാർ, പി കെ ശ്യാമള ടീച്ചർ, പി മുകുന്ദൻ, കെ വി ഗോപിനാഥ് തുടങ്ങിയവർ കൂടെയുണ്ടായിരുന്നു. ബുധനാഴ്ച അഴീക്കോട് മണ്ഡലത്തിലാണ് പര്യടനം

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!