വേളാപുരത്ത് അടിപ്പാത വേണം: മർച്ചന്റ് ചേംബർ നിവേദനം നൽകി

Kannadiparamba online news

പാപ്പിനിശ്ശേരി : വേളാപുരം-മാങ്കടവ് പറശ്ശനിക്കടവ് റോഡിന് ദേശീയപാത 66-ൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് പാപ്പിനിശ്ശേരി മേഖലാ യുണൈറ്റഡ് മർച്ചന്റ് ചേംബർ അധികൃതർക്ക് നിവേദനം നൽകി. സംഘടനയുടെ ജില്ലാ-പ്രാദേശിക നേതാക്കൾ ചേർന്ന് കണ്ണൂർ എ.ഡി.എമ്മിന് നിവേദനം കൈമാറി.

നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള വികസനമാണിവിടെ നടക്കുന്നതെന്ന് നിവേദനത്തിൽ പറയുന്നു.


ജില്ലാ സെക്രട്ടറി എം. ബുശ്റ, കെ.എ. അഹമദ്, കെ.പി.ബി. റസീന, സി.എച്ച്. ആലിക്കുട്ടി, എൻ. വൽസൻ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!