തളിപ്പറമ്പിൽ ഷീ ലോഡ്ജ് ഉദ്ഘാടനം ചെയ്തു

Kannadiparamba online news

തളിപ്പറമ്പ് : ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഷീ ലോഡ്ജ് ആൻഡ് വർക്കിങ് വിമൻസ് ഹോസ്റ്റൽ എം.വി. ഗോവിന്ദൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അനക്സ് കെട്ടിടവും അദ്ദേഹം തുന്നുകൊടുത്തു.

വർണം 2025 സമ്പൂർണ യൂസർഫീ ശേഖരണ പ്രഖ്യാപനവും നടത്തി. ഷീ ലോഡ്ജ് മികച്ച ആശയമാണെന്നും ആധുനിക സമൂഹത്തിൽ സ്ത്രീശാക്തീകരണത്തിന്റെ മുദ്രാവാക്യമാണിതെന്നും എം.എൽ.എ. പറഞ്ഞു.


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ അധ്യക്ഷതവഹിച്ചു. സമ്പൂർണ വാതിൽപ്പടി ശേഖരണം നടത്തിയ ഗ്രാമപ്പഞ്ചായത്തുകളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ആദരിച്ചു. അസി. എക്സിക്യുട്ടീവ് എൻജിനിയർ യു. ശ്രീജ റിപ്പോർട്ട് അവതരിപ്പിച്ചു.

ഹരിതകർമസേനാംഗങ്ങൾക്ക് സംസ്ഥാന ശുചിത്വമിഷൻ കാമ്പയിൻ കൺസൾട്ടന്റ് എൻ. ജഗജീവൻ സർട്ടിഫിക്കറ്റ് വിതരണംചെയ്തു.

കെ.സി. ശശിധരൻ, പി.പി. ഷാജിർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രേമലത, പി.എം. മോഹനൻ, ആനക്കീൽ ചന്ദ്രൻ, സി.ഐ. വത്സല, കൊയ്യം ജനാർദനൻ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!