36 കുപ്പി മദ്യവുമായി പ്രതി
അറസ്റ്റിൽ

Kannadiparamba online news

തളിപ്പറമ്പ്. സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 36 കുപ്പി മദ്യവുമായി വിൽപനക്കാരൻ അറസ്റ്റിൽ.
ആന്തൂർ ധർമ്മശാലമേല്‍തളി മഹാദേവ ക്ഷേത്രത്തിന് സമീപത്തെ തറമ്മല്‍ വീട്ടില്‍ രത്‌നാകരനെ (51)യാണ് റേഞ്ച് എക്സൈസ് ഇന്‍സ്‌പെക്ടര്‍ വി.വിപിന്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. മാങ്ങാട്, ധര്‍മ്മശാല, പറശ്ശിനിക്കടവ് ഭാഗങ്ങളിലെ പ്രധാന മദ്യവില്‍പനക്കാരനായ ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. മദ്യം കടത്താന്‍ ഉപയോഗിച്ച കെ .എൽ. 59. എസ്.7188 നമ്പർ സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു.റെയ്ഡിൽ ഗ്രേഡ് അസി:എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജീവന്‍ പച്ചക്കൂട്ടത്തില്‍, പ്രിവന്റീവ് ഓഫീസര്‍ കെ.രാജേഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫസര്‍മാരായ പി.പി.മനോഹരന്‍, ഉല്ലാസ് ജോസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.പി.റെനില്‍ കൃഷ്ണന്‍, എം.പി.അനു, എക്‌സൈസ് ഡ്രൈവര്‍ സി.വി.അനില്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!