വളപട്ടണം : മത്സ്യബന്ധന ബോട്ടിൽ അനധികൃതമായി ലക്ഷദ്വീപിലേക്ക് പെട്രോൾ കടത്ത് വിവരമറിഞ്ഞെത്തിയ പോലീസ് സംഘം നാല് ബാരലിലായി സൂക്ഷിച്ച 920 ലിറ്റർ പെട്രോളുമായി പ്രതിയെ അറസ്റ്റു ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും അമിതാദായത്തിനായി പെട്രോൾ കടത്തിയ ലക്ഷദ്വീപ് കിൽട്ടൺ ദ്വീപിലെ നബീസ മൻസിലിലെ എൻ.എം. അബ്ദുള്ള കോയ (42) യെയാണ് എസ്.ഐ. കെ.വി.വേണുഗോപാലനും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.അഴീക്കൽ ഹാർബറിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രിയിൽ ദുൾദുൾ-2 എന്ന മത്സ്യബന്ധന ബോട്ടിൽ വെച്ചാണ് അനധികൃതമായി കടത്തുകയായിരുന്ന 99, 200 രൂപ വിലവരുന്ന 920 ലിറ്റർ പെട്രോൾ പിടികൂടിയത്. പെട്രോൾ ശേഖരം പോലീസ് കസ്റ്റഡിയിലെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

