
ദുബായ്: തജ്ദീദ്: പുല്ലൂപ്പി – യു.എ.ഇ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘അഹ്ലൻ പുല്ലൂപ്പി’ എന്ന പേരിൽ സ്നേഹ സംഗമം സംഘടിപ്പിച്ചു. യു.എ.ഇയുടെ വിവിധ എമിറേറ്റ്സുകളിലായി ജോലി ചെയ്യുന്ന പുല്ലൂപ്പി മഹല്ലുകാരായ പ്രവാസികൾക്ക് പരസ്പരം കാണുവാനും ബന്ധങ്ങളും പരിചയങ്ങളും പുതുക്കാനുമുള്ള അവസരമായി പരിപാടി മാറി.ഞായർ രാവിലെ 11 മണിക്ക് ദുബായ് മുഷ്രിഫ് പാർക്കിൽ വെച്ചാണ് പരിപാടി നടന്നത്. ഇതിന്റെ ഭാഗമായി കമ്പവലി, ഷൂട്ട്ഔട്ട് തുടങ്ങി കായികപരിപാടികളും മറ്റു വിനോദപരിപാടികളും നടന്നു. ചടങ്ങ് മൂസാൻകുട്ടി ഹാജിയുടെ അധ്യക്ഷതയിൽ കമ്മിറ്റി പ്രസിഡന്റ് ഖമറുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്തു. പി.പി മുഹമ്മദ് ആശംസാഭാഷണം നടത്തി. അഡ്വൈസറി ബോർഡ് മെമ്പർമാരായ റഷീദ് ബാഖവി, മുഹമ്മദ് പി.പി, അബ്ദുൽ ഖാദർ പി.സി, ട്രഷറർ ഹാരിസ് സി, വൈസ് പ്രസിഡന്റുമാരായ അമീർ ടി.പി, മുബഷിർ കെ.എൻ, നാസർ കെ.ടി, സെക്രട്ടറിമാരായ സമീർ കെ.എൻ, ഷബീർ ഷാ പി.പി, അബ്ദുസമദ് പി.സി, വർ. സെക്രട്ടറി സിദ്ധീഖ് കെ.പി, ഓർഗനൈസിങ് സെക്രട്ടറിമാരായ ഹർഷാദ് എം.പി, അബ്ദുൽ ഖയ്യൂം എന്നിവരും മറ്റു പുല്ലൂപ്പി സ്വദേശികളും സന്നിഹിതരായി. പ്രസ്തുത പരിപാടിയിൽ ജന. സെക്രട്ടറി കെ.എൻ മുഹമ്മദ് ഇഖ്ബാൽ സ്വാഗതം പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

