അഹ്‌ലൻപുല്ലൂപ്പി: സ്നേഹസംഗമം 28-ന്

Kannadiparamba online news

ദുബായ്: തജ്ദീദ്: പുല്ലൂപ്പി – യു.എ.ഇ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘അഹ്‌ലൻ പുല്ലൂപ്പി’ എന്ന പേരിൽ സംഘടിപ്പിക്കുന്ന സ്നേഹസംഗമം 28-ന് (ഞായറാഴ്ച) നടക്കും. പരിപാടി യു.എ.ഇയുടെ വിവിധ എമിറേറ്റ്സുകളിലായി ജോലി ചെയ്യുന്ന പുല്ലൂപ്പി മഹല്ലുകാരായ പ്രവാസികൾക്ക് പരസ്പരം കാണുവാനും ബന്ധങ്ങളും പരിചയങ്ങളും പുതുക്കാനുമുള്ള അവസരമാകും. രാവിലെ 11 മണി മുതൽ ദുബായ് മുഷ്രിഫ് പാർക്കിൽ വെച്ചാണ് പരിപാടി നടക്കുക. ഇതിന്റെ ഭാഗമായി മറ്റു വിനോദപരിപാടികളും നടക്കും. ചടങ്ങ് കമ്മിറ്റി പ്രസിഡന്റ് ഖമറുദ്ധീൻ ഫൈസിയുടെ അധ്യക്ഷതയിൽ ഉപദേശകസമിതി മെമ്പർ റഷീദ് ബാഖവി ഉദ്ഘാടനം ചെയ്യും. പി.പി മുഹമ്മദ് ആശംസാഭാഷണം നടത്തും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!