തളിപ്പറമ്പ് : തകർന്ന ഇ.ടി.സി.-പൂമംഗലം- പന്നിയൂർ- പടപ്പേങ്ങാട് റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. പന്നിയൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം നടത്തി.
പന്നിയൂരിൽനിന്ന് ചവനപ്പുഴയിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി. സെക്രട്ടറി ടി. ജനാർദ്ദനൻ ഉദ്ഘാടനംചെയ്തു. നാസർ പന്നിയൂർ അധ്യക്ഷതവഹിച്ചു. പി.കെ. സരസ്വതി എം.എൻ. പൂമംഗലം കെ. ഷൗക്കത്തലി, കെ.വി. നാരായണൻ, നൗഷാദ് പുതുക്കണ്ടം ടി. ചന്ദ്രൻ, വാർഡ് അംഗം പി. ബീഫാത്തു എന്നിവർ സംസാരിച്ചു.
ചവനപ്പുഴയിൽ നടന്ന സമാപനസമ്മേളനം കെ.പി. സി.സി. അംഗം അഡ്വ. പി.വി. അബ്ദുൾ റഷീദ് ഉദ്ഘാടനംചെയ്തു. നാസർ പന്നിയൂർ അധ്യക്ഷതവഹിച്ചു. അലി മംഗര, അഡ്വ. കെ.പി. മുജീബ് റഹ്മാൻ, അമൽ കുറ്റ്യാട്ടൂർ, വി.വി. സുഭാഷ്, ഒ.വി. ഗംഗാധരൻ എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

