ആദ്യകാല കോൺഗ്രസ് നേതാവ് കരിങ്കൽകുഴിയിലെ ഇ വി കരുണാകരൻ അന്തരിച്ചു

Kannadiparamba online news

കൊളച്ചേരി:
ആദ്യകാല കോൺഗ്രസ് നേതാവ് കരിങ്കൽകുഴിയിലെ ഇ വി കരുണാകരൻ (87) അന്തരിച്ചു. കൊളച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. അവിഭക്ത കോൺഗ്രസ് എയുടെയും എൻസിപിയുടെയും ജില്ലാ ട്രഷററും വൈസ് പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയപാർട്ടി നേതാക്കളുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. ഷാജി മോട്ടോർസ്, അനുലക്ഷ്മി ബസ്സുകളുടെ ഉടമയായിരുന്നു. മികച്ച കർഷകനുള്ള അവാർഡ് നേടിയിട്ടുമുണ്ട്. സംസ്കാരം ശനി പകൽ പന്ത്രണ്ടിന് പാടിക്കുന്ന് പൊതു ശ്‌മശാനത്തിൽ. ഭാര്യ: എം കമലാക്ഷി: മക്കൾ: ലേഖ (ഹോമിയോ ഡോക്ടർ, ചേലേരി), ലതിക(ബ്യുട്ടീഷൻ), ഷാജി (സിവിൽ എഞ്ചിനീയർ). മരുമക്കൾ: എ വി അനിൽകുമാർ (സീനിയർ അസിസ്റ്റന്റ്എഡിറ്റർ, ദേശാഭിമാനി), പി റീന(കണ്ണാടിപ്പറമ്പ്). സഹോദരങ്ങൾ: ഇ വി പത്മനാഭൻ, ഇ വി ഗംഗാധരൻ, പരേതയായ ഭവാനിഅമ്മ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!