അത്താഴക്കുന്ന് സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു

Kannadiparamba online news

കണ്ണൂർ : മയക്കുമരുന്ന് കടത്ത്, കവർച്ചാ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊറ്റാളി അത്താഴക്കുന്ന് സ്വദേശി കെ. റസീം (23)ന് നേരേയാണ് കാപ്പ ചുമത്തിയത്. സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ അരുൺ കെ. വിജയന്റെ ഉത്തരവ് പ്രകാരമാണ് നടപടി. ടൗൺ പോലീസ് സ്റ്റേഷനിലും കണ്ണൂർ എക്സൈസിലുമായി നാല് കേസുകളിൽ റസിം പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ടൗൺ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!