കണ്ണാടിപ്പറമ്പ്: കേന്ദ്ര ഗവണ്മെന്റിന്റെ ക്ഷേമ വികസന പദ്ധതികള്‍ സമയബന്ധിതമായി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന വികസിത ഭാരത സങ്കല്‍പ്പ് യാത്ര നാറാത്ത് ഗ്രാമ പഞ്ചായത്തില്‍ പര്യടനം നടത്തി. കണ്ണാടിപ്പറമ്പ് ടൗണില്‍ നടന്ന ചടങ്ങ് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം എം. റഷീദ യാത്ര ഉദ്ഘാടനം ചെയ്തു. ലീഡ് ജില്ലാ മാനേജര്‍ ഇ പ്രശാന്ത് അധ്യക്ഷനായി. വിവിധ പദ്ധതികളെക്കുറിച്ച് വിദഗ്ധര്‍ ക്ലാസെടുത്തു. ഗ്രാമീണ ബാങ്ക് മാനേജര്‍ പി.കെ.നീതു സങ്കല്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കണ്ണാടിപ്പറമ്പ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ സി. സതീശന്, ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ മോഹനന് എന്നിവര്‍ സംസാരിച്ചു.
രാവിലെ കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി.വി. ഗീത യാത്ര ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക് മാനേജര്‍ ഇ.പ്രശാന്ത് അധ്യക്ഷനായി.
എടക്കാട് ബ്ലോക്ക് നോഡല്‍ ഓഫീസര്‍ റെജിന്‍ സംസാരിച്ചു. കൃഷി വിജ്ഞാന് കേന്ദ്ര അസി. പ്രൊഫസര്‍ എലിസബത്ത് ജോസഫ്, റബര്‍ ബോര്‍ഡ് ഡെപ്യൂട്ടി പ്രൊഡക്ഷന്‍ കമ്മീഷണര്‍ എം. രാധാമണി, കൃഷി ഓഫീസര്‍ ഡോ. അഞ്ജു പദ്മനാഭന്, പോസ്റ്റല്‍ വകുപ്പിന്റെ വിവിധ സേവനങ്ങളെക്കുറിച്ച് സുജികുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡ്രോണിനെക്കുറിച്ചും നാനോ യൂറിയയെ ക്കുറിച്ചും സുരഭി സംസാരിച്ചു.
പര്യടന യാത്രയില്‍ വിവിധ സുരക്ഷാ പദ്ധതികളില്‍ ഗുണ ഭോക്താക്കളെ ചേര്‍ക്കല്‍, ആനുകൂല്യ വിതരണം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രത്യേകമായി സജ്ജീകരിച്ച വിവര, വിദ്യാഭ്യാസ, വിനിമയ വാഹനത്തില്‍ വിവിധ പദ്ധതികളെക്കുറിച്ചുള്ള ഹ്രസ്വവീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൊളച്ചേരി പഞ്ചായത്ത് ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. രക്താതാദി മര്‍ദ്ദം, പ്രമേഹം, ശരീരഭാരം എന്നിവ സൗജന്യമായി പരിശോധിച്ചു. നാളെ രാവിലെ കല്യാശ്ശേരി പഞ്ചായത്തിലും ഉച്ചയ്ക്ക് ശേഷം പാപ്പിനിശ്ശേരിയിലും വികസിത് ഭാരത് സങ്കല്പ യാത്ര എത്തിച്ചേരും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

