തലശേരി :ദേശീയപാതയിൽ രാത്രിയിൽകാറിൽ ലിഫ്റ്റ് ചോദിച്ച് യാത്രക്കാരനെ കൊള്ളയടിച്ച രണ്ടു പേർ പിടിയിൽ. കണ്ണൂർ തളാപ്പ് സ്വദേശി സാജിദ് (43), കണ്ണൂർ സിറ്റിയിലെ മുഹമ്മദ് അനീസ് (36) എന്നിവരെയാണ് തലശേരി എസ്.ഐ.യും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 10.15 ഓടെ തലശേരി പിലാക്കൂൽ ആണ് സംഭവം. കോഴിക്കോട് നിന്നും തലശേരിയിലേക്ക് സുഹൃത്തിനൊപ്പം കെ. എൽ.76. സി. 1554 നമ്പർകാറിൽ വരികയായിരുന്ന തിരുവങ്ങാട് സ്വദേശിയും പിണറായി കുമിട്ടിയിൽ താമസിക്കുന്ന ഖദീജ മൻസിലിൽ ഷഹദാദിനെയാണ് കൊള്ളയടിച്ചത്. മാഹി പാലത്തിന് സമീപം വെച്ചാണ് പ്രതികൾ
ലിഫ്റ്റ് ചോദിച്ച് കാറിൽ കയറിയത്.പിന്നീട് തലശേരി പിലാക്കൂലിൽ ഇറങ്ങിയ ഇവർ 15, 600 രൂപയും രേഖകളുമടങ്ങിയ പേഴ്സുമായി കടന്നു കളയുകയായിരുന്നു. തുടർന്ന് തലശേരി പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

