അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ സമ്മേളനം

Kannadiparamba online news

കണ്ണൂർ: അധ്യാപകർക്കിടയിൽ ആശങ്കയുളവാക്കുന്ന വിദ്യാഭ്യാസ മേഖലയിലെ ഉത്തരവുകളും നിലപാടുകളും പരിഹരി ക്കാൻ സർക്കാർ തയ്യാറാവണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി. എഫ്.) കണ്ണൂർ വിദ്യാഭ്യാസ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ട -റി കെ.ടി. സഹദുള്ള ഉദ്ഘാടനം ചെയ്തു. എം. ശിഹാബുദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എ.പി.ബശീർ മുഖ്യ പ്രഭാഷണവും തളിപ്പറമ്പ് വിദ്യാ ഭ്യാസ ജില്ലാ പ്രസിഡന്റ്റ് ശുക്കൂർ കണ്ടക്കൈ പ്രമേയ പ്രഭാഷണ വും നടത്തി.

സംസ്ഥാന കൗൺസിലർ കെ.കെ. റംലത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു. അധ്യാപക അവാർഡ് ജേതാവ് എം.പി.നജീ റയ്ക്ക് ജില്ലാ സെക്രട്ടറി കെ.പി. ശറഫുദീൻ ഉപഹാരം നൽകി. എം.എം.അജ്‌മൽ, കെ.പി.നജ്‌മു ദീൻ, എസ്.എച്ച്. ശിഹാബ് എന്നി വർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!