മയക്കുമരുന്ന് കേസിൽ പ്രതിക്ക് 20 വർഷം തടവും രണ്ട് ലക്ഷം രൂപപിഴയും.

Kannadiparamba online news

കണ്ണൂർ . ലഹരിമരുന്ന് കടത്ത് കേസിൽ പ്രതിയെ 20 വർഷം തടവിനും രണ്ടു ലക്ഷം രൂപ പിഴയും വടകര എൻ ഡി പി.എസ് കോടതി ശിക്ഷ വിധിച്ചു. രാമന്തളി എട്ടിക്കുളം മൊട്ടക്കുന്ന് സ്വദേശി എം.സൽമാനെ (42)യാണ് കോടതി ശിക്ഷിച്ചത്.കഴിഞ്ഞവർഷം ആഗസ്ത് ഒന്നിന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ചാണ്
എക്സൈസ് എൻ ഫോഴ്സ്മെൻറ് ആൻ്റ് ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി. പി. ജനാർദ്ദനന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ
ബാംഗ്ലൂരിൽ നിന്നും വരികയായിരുന്ന ബസിൽ കടത്തിക്കൊണ്ടുവന്ന 74.39 ഗ്രാം മെത്താം ഫിറ്റമിനും 1.76 ഗ്രാം ലൈസർ ജൈഡ്( എൽഎസ് ഡി ) സ്റ്റാമ്പുമായാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
കേസിൽ കണ്ണൂർ എക്സൈസ് കമ്മീഷണറായിരുന്ന ടി. രാകേഷ് അന്വേഷണം നടത്തുകയും തുടർന്ന് കേസ് എക്സൈസ് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ ആർ. എൻ. ബൈജു അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

വടകര എൻഡിപിഎസ് കോടതി പ്രതിക്ക് മെത്താംഫിറ്റാമിൻ സൂക്ഷിച്ചതിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും, എൽ എസ് ഡി സ്റ്റാമ്പ് സൂക്ഷിച്ചതിന് 10 വർഷം തടവുംഒരു ലക്ഷം രൂപയും പ്രത്യേകം പ്രത്യേകം ശിക്ഷ വിധിക്കുകയായിരുന്നു. പ്രതി ജുഡീഷ്യൽ കസ്റ്റഡിലിരിക്കെ തന്നെ വിചാരണ പൂർത്തിയാക്കിയാണ് ശിക്ഷാവിധി കോടതി പുറപ്പെടുവിച്ചത്. 20 വർഷം ശിക്ഷിച്ച പ്രതിക്ക് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. എക്സൈസ് സംഘത്തിൽ
കൂട്ടപ്പുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ ഇൻസ്പെക്ടർ അനു ബാബുവും സംഘവും, സ്ക്വാഡ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ ഷിബു കെ സി , സുലൈമാൻ.പി.വി. ധ്രുവൻ എൻ.ടി, സിവിൽ എക്സൈസ് ഓഫീസർ ഷബിൻകുമാർ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രോസിക്യുഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.വി. ലിജേഷ് ഹാജരായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!