ശാസ്ത്രയുഗത്തിലും ഉപനിഷത്തുക്കൾ വഴികാട്ടികളാകുന്നു

Kannadiparamba online news

കണ്ണൂർ:ജീവിത രഹസ്യങ്ങളുടെ അഗാധതലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് മനുഷ്യജീവിതത്തിന്റെ പരമ ലക്ഷ്യത്തെകാട്ടിത്തരുന്നവയാണ് ഉപനിഷത്തുക്കൾ എന്ന് ശ്രീശങ്കര ആദ്ധ്യാത്മിക പഠന ഗവേഷണ കേന്ദ്രംചെയർമാൻ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.ആയിരത്തിൽപരം ഉപനിഷത്തുക്കൾ ഉണ്ടായിരുന്നവയിൽ ഇന്ന് നമുക്ക് 250 താഴെ മാത്രമേ ലഭ്യമായിട്ടുള്ളൂ. അത്യുന്നതമായ ജീവിത വീക്ഷണം മാനവരാശിക്ക് പ്രദാനം ചെയ്യുന്ന ഉൽകൃഷ്ട വിജ്ഞാന സമാഹാരമാണ് ഉപനിഷത്തുക്കൾ . തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ മണ്ഡലകാല പ്രഭാഷണത്തോടനുബന്ധിച്ച് ആറ് ദിവസം നീണ്ടുനിൽക്കുന്ന ഉപനിഷത്ത് ദർശനത്തെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡണ്ട് കെ പി ബാലകൃഷ്ണൻ ,സെക്രട്ടറി കെ പി പവിത്രൻ , കെ പി വിനോദ് ,ടി കെ രാജേന്ദ്രൻ ,ഭാഗ്യശലൻ ചാലാട്, ജ്യോതി പ്രകാശ് എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!