പ്രവാസിയുടെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ആഭരണങ്ങളും രൂപയും കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ.

Kannadiparamba online news

പയ്യന്നൂര്‍: പയ്യന്നൂരിൽ പ്രവാസിയുടെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 20 പവൻ്റെ ആഭരണങ്ങളും 20,000 രൂപയും ബേങ്കിൻ്റെ ബ്ലാങ്ക് ചെക്ക് ബുക്കും രേഖകളും കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. തമിഴ്നാട്കോയമ്പത്തൂർ മേട്ടുപാളയം ആലം ക്കൊമ്പിലെ സി.രാജനെ (59)യാണ് പയ്യന്നൂർ എസ്.ഐ.എം.വി.ഷീജുവിൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ. രത്നാകരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൾ ജബ്ബാർ പ്രത്യേക അന്വേഷണ സംഘത്തിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഫൽ അഞ്ചില്ലത്ത് എന്നിവരടങ്ങിയ സംഘം മേട്ടുപാളയത്ത് വെച്ച് പിടികൂടിയത്.
ആരാധനാ മഹോത്സവം നടക്കുന്നതിനിടെ
പയ്യന്നൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തെ ചേരിക്കല്‍മുക്കിലെ പ്രവാസി എഞ്ചിനീയറായ വിഗ്‌നേഷ് ഹൗസില്‍ സുനില്‍കുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.ഇക്കഴിഞ്ഞ 27 ന് സുനിൽകുമാറിൻ്റെ ഭാര്യ പൂർണ്ണിമയും കുടുംബവും ഭർതൃഗൃഹത്തിൽ നിന്നും വീട് പൂട്ടി തലശേരിയിലെ സ്വന്തം വീട്ടിൽ പോയതായിരുന്നു.29 ന് രാത്രി 7.45 ഓടെ
തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതിൽ തകര്‍ത്ത നിലയിൽ തുറന്നുകിടക്കുന്നത് കണ്ടത്.

കിടപ്പുമുറിയിലെ അലമാരയുടെ പൂട്ട് തകര്‍ത്ത് മോഷ്ടാവ്അലമാരയിൽ സൂക്ഷിച്ചിരുന്ന ലോക്കറ്റോടുകൂടിയ 12 പവന്റെ മാലയും മോതിരങ്ങളും മറ്റും ഉൾപ്പെടെ 20 പവൻ്റെ ആഭരണങ്ങളും
20,000 രൂപയും എസ്.ബി.ഐ ബേങ്കിൻ്റെ ബ്ലാങ്ക് ചെക്ക് ബുക്കും ,പാസ്പോർട്ടും രേഖകളും മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പയ്യന്നൂര്‍ എസ്‌ഐ എം.വി.ഷീജുവും സംഘവും സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ മോതിരങ്ങളും ബേങ്ക് ബ്ലാങ്ക് ചെക്ക് ബുക്കും പാസ്പോർട്ടും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

വിദേശത്തുള്ള സുനിൽകുമാറിൻ്റെ ഭാര്യ പുർണ്ണിമയുടെ പരാതിയിൽ കേസെടുത്ത പയ്യന്നൂർ പോലീസ് ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ മോഷ്ടാവിൻ്റെ വിരലടയാളം കണ്ടെത്തിയിരുന്നു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!