ചക്കരക്കൽ: മൊബൈൽ ഫോൺ വഴിഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം പ്രതി അറസ്റ്റിൽ. ചക്കരക്കൽ മായൻ മുക്ക് സ്വദേശി തുണ്ടിയിൽ ഹൗസിൽ മുഹമ്മദ് നിസാറിനെ (54) യാണ് ചക്കരക്കൽ എസ്.ഐ.എം.സി.പവനൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ.മഹേഷ് സിവിൽ പോലീസ് ഓഫീ സർ സുധേഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്. ചക്കരക്കൽ ബസ് സ്റ്റാൻ്റിന് അകത്ത് വെച്ച് ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടത്തിനിടെയാണ് പ്രതി പോലീസ് പിടിയിലായത്. ഇയാളിൽ നിന്നും 5,460 രൂപയും പോലീസ് കണ്ടെടുത്തു.അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

