കണ്ണൂർ : തീവണ്ടിയാത്രക്കിടെ യുവ അധ്യാപികയുടെ സ്വകാര്യ ഭാഗത്ത് കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ.കോഴിക്കോട് ഉണ്ണിക്കുളം ശിവപുരം കുന്നുമ്മൽ ഷഹബാനത്ത് ഷിജാസിനെ(32)യാണ് കണ്ണൂർ റെയിൽവെ പോലീസിൻ്റെ സഹായത്തോടെ കോഴിക്കോട് പോലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു .ഇന്നലെ രാവിലെ മംഗലാപുരത്തേക്കുള്ള ചെന്നൈ മെയിലിലായിരുന്നു സംഭവം. വടകരയിൽ നിന്നും കണ്ണൂരിലേക്ക് ചെന്നൈ മെയിലിലേക്ക് കയറിയ തളിപ്പറമ്പിന് സമീപത്തെ 23 കാരിയായ അധ്യാപികയെയാണ് പ്രതിപീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതി ബഹളം വെച്ചതോടെ യാത്രക്കാർ തിരയുന്നത് കണ്ട് പ്രതിമാഹി റെയിൽവെ സ്റ്റേഷനിലിറങ്ങി രക്ഷപ്പെട്ട് ബസ് മാർഗം കണ്ണൂരിലെത്തുകയും ചെയ്തു.യുവതിയും വിട്ടില്ല. കണ്ണൂരിലെത്തിയ യുവതി ബസ് സ്റ്റാൻ്റിൽ വെച്ച് ഇയാളെ പിൻതുടർന്ന് പിടികൂടുകയും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി കണ്ണൂർ റെയിൽവേ പോലീസിലെത്തിക്കുകയും ചെയ്തു. യുവതിയുടെ പരാതിയിൽ കേസെടുത്ത കോഴിക്കോട് സ്റ്റേഷൻപോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

