ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 10 വർഷം തടവും പിഴയും

Kannadiparamba online news

തളിപ്പറമ്പ് : ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പരിയാരം മുടിക്കാനത്തെ കുന്നേൽവീട് സന്തോഷിന് (സുബീഷ്-28) 10 വർഷം തടവും 50,000 രൂപ പിഴയും. തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജി ആർ.രാജേഷാണ് ശിക്ഷിച്ചത്. 2023 ജനുവരി ഏഴിനായിരുന്നു സംഭവം.

പിതാവിന്റെ വാഹനത്തിൽ കുട്ടി തനിച്ചിരിക്കവെ പീഡിപ്പിച്ചതായാണ് പരാതി. അറസ്റ്റിലായ പ്രതി 11 മാസത്തിലേറെയായി ജയിലിലാണ്. എസ്.ഐ. പി.സി.സഞ്ജയ് കുമാർ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!