കണ്ണൂര്‍: പയ്യാവൂര്‍ ചീത്തപ്പാറയില്‍ വ്യാപാരി ജീവനൊടുക്കിയ നിലയില്‍. ചീത്തപ്പാറ മറ്റത്തില്‍ ജോസഫാണ് മരിച്ചത്.
വീടിന് സമീപത്തെ മരക്കൊമ്പിലാണ് ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്ദനക്കാംപാറയില്‍ കോഴിക്കട നടത്തിവരികയായിരുന്നു മരിച്ച ജോസഫ്. ഏറെനാള്‍ പശു വളര്‍ത്തലും കോഴി ഫാമും നടത്തിയ ശേഷമാണ് ഇയാള്‍ കച്ചവടത്തിലേക്ക് തിരിഞ്ഞത്.
12 വര്‍ഷം മുന്‍പ് മികച്ച ക്ഷീരകര്‍ഷകനുള്ള ബ്ലോക്ക് തല അവാര്‍ഡ് നേടിയിരുന്നു. ജോസഫിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് പുറത്തു വരുന്ന വിവരം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

