വാഗീശ പുരസ്കാരം സമർപ്പിച്ചു

Kannadiparamba online news


ആധ്യാത്മിക പ്രഭാഷകരുടെ ദേശീയ സംഘടനയായ ആർഷ സംസ്കാര ഭാരതി പ്രഭാഷകപ്രതിഭകൾക്കു വർഷംതോറും നല്കുന്ന വാഗീശ പുരസ്കാരം പി വി രാമചന്ദ്രൻ മാസ്റ്റർ അരോളിക്ക് ആർഷ സംസ്കാര ഭാരതി ദേശീയാധ്യക്ഷൻ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ സമർപ്പിച്ചു. പ്രഭാഷണ രംഗത്ത് നാല്പത്തഞ്ചു വർഷമായ നിറഞ്ഞു നില്ക്കുന്ന പ്രഭാഷകനാണ് രാമചന്ദ്രൻ മാസ്റ്റർ അരോളി . കെ കെ ചൂളിയാട്, കാനപ്രം കേശവൻനമ്പൂതിരി, ആലച്ചേരി ഹരികൃഷ്ണൻ നമ്പൂതിരി, സി മാധവൻ മാസ്റ്റർ , പെരുന്താറ്റിൽ ഗോപാലൻ, കെ എം രാമചന്ദ്രൻ നമ്പ്യാർ തുടങ്ങിയവർക്കാണ് മുൻവർഷങ്ങളിൽ പുരസ്കാരം നൽകിയത്. ഏറുമ്പാല ശ്രീകൃഷ്ണ ക്ഷേത്രസന്നിധിയിൽ വെച്ചുനടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ഉണ്ണികൃഷ്ണ വാര്യർ പട്ടാനൂർഅധ്യക്ഷനായിരുന്നു.ജില്ലാ സെക്രട്ടറി വിവി മുരളീധര വാര്യർ സ്വാഗതവും കെ എം രാമചന്ദ്രൻ നമ്പ്യാർ കണ്ണാടിപ്പറമ്പ് നന്ദിയും പറഞ്ഞു. ഷാജികരിപ്പത്ത്, സച്ചിൻ എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!