ടിപ്പറിടിച്ച് പരിക്കേറ്റ കക്കാട് സ്വദേശി മരിച്ചു

Kannadiparamba online news
Screenshot

കക്കാട്: കഴിഞ്ഞദിവസം പള്ളിപ്രത്ത് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു. അത്താഴക്കുന്ന് പുഴാതി ഹൈസ്‌കൂളിന് സമീപം കെ.എൻ. അൻസാരി(55)യാണ് മരിച്ചത്. ബൈക്ക് യാത്ര ചെയ്യവെ പള്ളിപ്രത്ത് വെച്ച് എതിരെ വന്ന ടിപ്പർ ലോറിയിടിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് കാലത്താണ് മരിച്ചത്.

നേരത്തെ മേലെചൊവ്വയിൽ ഡിസൈൻ സെന്റർ, അൻസാരി ഫുട്വെയർ തുടങ്ങിയ സ്ഥാപനങ്ങൾ നടത്തിയിരുന്നു.

പരേതരായ അബ്ദുൾ ഖാദർ-മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: ലത്തീഫ (പള്ളിപ്രം). സഹോദരങ്ങൾ: കെ.എൻ നൗഷാദ്, സൈനബ (പാലക്കാട്), സൈബു ന്നിസ (കോഴിക്കോട്), റഫ്ള, ബദറുന്നിസ. മക്കൾ: അ സ്സഫ്, അൽത്താഫ്, ആസിഫ് (മൂവരുംദുബൈ) അസ് ഫർ (അൽഐൻ), അസ്ലം (ബെഗ്ലളുരു)

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!