കണ്ണൂർ:ഡേറ്റിങ്ങ് വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത ശേഷം താൽപര്യമുള്ള സ്ത്രീകളുടെ ഡീറ്റൈൽസ് ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പല തവണകളായി യുവ ഡോക്ടറുടെയും സുഹൃത്തുക്കളുടെയും ബേങ്ക് അക്കൗണ്ടു വഴി 32, 43,925 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്തു. മയ്യിൽ സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. 2025 മാർച്ച് 16 മുതൽ ജൂൺ മാസം വരെയുള്ള കാലയളവിലായി ഡേറ്റിങ്ങിന് പ്രതികൾ ഹാർട്ട് വിഷ് ഇൻ എന്ന ഡേറ്റിങ്ങ് വെബ്സൈറ്റിൽ പേർ രജിസ്റ്റർ ചെയ്യിച്ചാണ് പരാതിക്കാരനിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പലകാരങ്ങൾ പറഞ്ഞും പണം റീഫണ്ടായി തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പലതവണകളായി പ്രതികളുടെ വിവിധബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ച് 32,43, 925 രൂപ തട്ടിയെടുത്ത് തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

