അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസ്: മുഖ്യപ്രതി പിടിയിൽ, പിടിയിലായത് ഹൈദരാബാദിൽ നിന്ന്

Kannadiparamba online news
Screenshot

കണ്ണൂർ: അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിൽ മുഖ്യപ്രതി പിടിയിൽ. വയനാട് സ്വദേശി ഷിന്‍റോ ആണ് ഹൈദരാബാദിൽ നിന്ന് മറ്റൊരു കേസിൽ പിടിയിലായത്. കഴിഞ്ഞ ദിവസം ഷിൻ്റോയുടെ സുഹൃത്തുക്കളായ വയനാട് സ്വദേശികളായ രണ്ടുപേരെ അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഷിൻ്റോയും പിടിയിലായത്.

നിരവധി കേസുകളിൽ പ്രതിയാണ് ഷിൻ്റോ. കണ്ണൂ‍രിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഷിൻ്റോയെ ഹൈദരാബാദിൽ നിന്ന് പിടികൂടിയിരിക്കുന്നത്. ഹൈദരാബാദ് പൊലീസും കേരള പൊലീസും സംയുക്തമായിട്ടാണ് ഇയാളെ കസ്റ്റ‍ഡിയിൽ എടുത്തത്.

ബിആ‍ർസി അധ്യാപിക‍മാരായ മൂന്നുപേർ പ്രതികളായ വടകരയിലെ എംഡിഎംഎ കേസ് വലിയ വാ‌ർത്തയായിരുന്നു. മൂവർക്കും ജാമ്യം ലഭിച്ചിരുന്നു. ഇവരെ കൂടാതെ, നിരവധി പേ‍ർ കേസിൽ ഉൾപ്പെട്ടിരുന്നു. അധ്യാപികമാർ സാമ്പത്തിക ഇടപാടിന് ഇടനിലക്കാരായി പ്രവ‍ർത്തിച്ചുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. കേസിലെ മുഖ്യ കണ്ണി ഷിൻ്റോയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിക്കായി വയനാട്ടിലും മറ്റ് ജില്ലകളിലും ഇതര സംസ്ഥാനങ്ങളിലും വിപുലമായ തെരച്ചിൽ നടത്തിയിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!