നാറാത്ത്: അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന മുദ്രാവാക്യം ഉയർത്തി മുസ്ലിം യൂത്ത് ലീഗ് നാറാത്ത് ശാഖയുടെ നേതൃത്വത്തിൽ ‘ചായ മക്കാനി & മുട്ടി പാട്ട്’ പരിപാടി ഇന്ന് (നവംബർ 05, വ്യാഴം) വൈകുന്നേരം 4:30 ന് നാറാത്ത് ടൗണിൽ നടക്കും.
നാറാത്ത് ടൗൺ സി.എച്ച്. മുഹമ്മദ് കോയ സ്മാരക ബസ് ഷെൽട്ടറിന് സമീപമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഈ കൂട്ടായ്മയിൽ യൂത്ത് ലീഗ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് ചായയും മുട്ടിപ്പാട്ടും ഒരുക്കും. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

