ഇന്ത്യൻ ജനതയുടെ ഹൃദയവികാരമായി മാറിയ നേതാവാണ് രാഹുൽ ഗാന്ധി – ഡിസിഡി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്.

Kannadiparamba online news


കണ്ണൂർ :
രാഹുൽ ഗാന്ധി ജനകോടികളുടെ ഹൃദയത്തിൽ നിന്നുംഒരു ശക്തിക്കും മാറ്റി നിർത്താൻ പറ്റാത്ത നേതാവാണെന്ന് തെളിയിച്ച അതിശക്തമായ പോരാട്ടമാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ
ഡൽഹിയിൽ നടന്നതെന്ന് ഡിസിസി പ്രസിസണ്ട് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു.
സീനിയർ സിറ്റിസൺ കോൺഗ്രസിൻ്റെ ജില്ലാതല, നിയോജക മണ്ഡലം പ്രസിഡണ്ട് / ജനറൽ സിക്രട്ടറിമാരുടേയും, ജില്ലാ ഭാരവാഹികളുടെയും കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി. ഒഴിച്ചുള്ള ഇന്ത്യയിലെ ചെറുതും വലുതുമായ മുഴുവൻ പ്രതിപക്ഷ സംഘടനകളും പെങ്കെടുത്ത ഇന്ത്യകണ്ട ഏറ്റവും ശക്തമായ പ്രതിഷേധസമരമാണ് ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
സീനിയർ സിറ്റിസൺ കോൺഗ്രസിൻ്റെ പ്രവർത്തനം കണ്ണൂർ ജില്ലയിൽ നിയോജക മണ്ഡലം, പഞ്ചായത്ത് തലം എന്നിവിടങ്ങളിൽ പൂർത്തീകരിച്ചതിൽ ജില്ലാ കമ്മററിയെ സി.സി.സി. പ്രസിഡണ്ട് അനുമോദിച്ചു.
ജില്ലാ പ്രസിഡണ്ടും ഡി.സിസി ജനറൽ സിക്രട്ടറിയുമായ കെ. ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി. DCC ജനറൽ സിക്രട്ടറിയും SCC ജില്ലാവൈസ് പ്രസിഡണ്ട് കെ. എം. ശിവദാസൻ
ജനറൽ സിക്രട്ടറി കട്ടേരി പ്രകാശൻ,
ലളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സിക്രട്ടറി കാട്ടാമ്പള്ളി രാമചന്ദ്രൻ, കെ. രമേശൻ, കെ. രാജീവൻ,പി.പി. ലക്ഷ്മണൻ, പി. പി. മോഹനൻ
എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!