തളിപ്പറമ്പ് : വിദ്യാർത്ഥിയെ റാഗിങ്ങിന് വിധേയമാക്കി പണം കൈക്കലാക്കുകയും ചെയ്ത നാലു സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. കരിമ്പം സർസയ്യിദ് ഐ. ടി. യിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥി കാര്യമ്പലത്തെ മുഹമ്മദ് ഇമ്രാൻ്റെ (19) പരാതിയിലാണ് സീനിയർ വിദ്യാർത്ഥികളായ മാട്ടൂൽ തെക്കുമ്പാട്ടെ മുഹമ്മദ് ശുക്കൂർ (20), ചെങ്ങളായിലെ റാഹിൽ മുഹമ്മദ് (19),തളിപ്പറമ്പിലെ മുജീബ് റഹ്മാൻ, മുഹമ്മദ് ഫാഹിം റഹുമാൻ എന്നിവർക്കെതിരെയാണ് ആൻ്റി റാഗിങ്ങ് കമ്മിറ്റിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പോലീസ്കേസെടുത്തത്. ഇക്കഴിഞ്ഞ 29 ന് രാത്രി 8 മണിക്ക് മന്ന സീക്കോ ജംഗ്ഷനിൽ വെച്ച് പരാതിക്കാരനെ പ്രതികൾ കാറിൽ കയറ്റി കൊണ്ടുപോയി നുണിച്ചേരി പാലത്തിനടുത്തുള്ള കാട്ടിൽ വെച്ച് കോളേജിൽ വരുമ്പോൾ ഷൂ ഇടുന്നതും ബൈക്കിൽ വരുന്നതും ഞങ്ങൾക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞു കൊണ്ട് കാറിൽ ഉണ്ടായിരുന്ന മരവടി കൊണ്ട് തുടയിൽ അടിക്കുകയും 300 രൂപ നിർബന്ധിച്ച് ഗൂഗിൾ പേ ചെയ്തു പണം കൈക്കലാക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്ത ത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

