മയക്കുമരുന്ന് കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം പിഴയും

Kannadiparamba online news

കണ്ണൂർ: മാരക മയക്കുമരുന്നായ മെത്താഫിറ്റാമിൻ കാറിൽ കടത്തിയ കേസിൽ മമ്പറം പൊയനാട് സ്വദേശിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. മമ്പറം പൊയനാട് സ്വദേശി പടിക്കൽ വീട്ടിൽ പി.പി.ഇസ്മായിലിനെ (36)യാണ് വടകര എൻ.ഡി.പി. എസ് കോടതി സ്പെഷ്യൽ ജഡ്ജ് വി. പി. എം. സുരേഷ് ബാബു ശിക്ഷ വിധിച്ചത്.
മമ്പറം മൈലുള്ളി മെട്ടയിൽ വെച്ച് 156.744 ഗ്രാം മെത്താഫിറ്റാമിൻ കാറിൽ കടത്തിയ കേസിലാണ് പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം.
കഴിഞ്ഞ വർഷം ഒക്ടോബർ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം. പിണറായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻരാജ്.കെ.യും സംഘവും മൈലുള്ളിമെട്ടയിൽ വെച്ചാണ് മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ നിസാർ കൂലോത്ത് ,സിവിൽ എക്സൈസ് ഓഫീസർമാരായ ഷിനു.കെ.പി,ജിനേഷ് നരിക്കോടൻ ,ഉമേഷ് കെ,സ്മിനീഷ്‌ യു, സീനിയർ ഗ്രേഡ് എക്സൈസ് ഡ്രൈവർ സുകേഷ് പി. എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
പിണറായി എക്സൈസ് റെയിഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്ത കേസിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറായ രാഗേഷ് ടി. തുടരന്വേഷണം നടത്തി. അസി: എക്സൈസ് കമ്മീഷണറുടെ അധിക ചുമതലയുണ്ടായിരുന്ന കണ്ണൂർ എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി പി ജനാർദ്ദനനാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഇ.വി. ലിജീഷ് ഹാജരായി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!