സർക്കാരിന്റെ നൂറു ദിന കർമ പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്ന ‘ നിർമലം – പുതുയുഗ ശുചിത്വ കേരളം ‘ പദ്ധതികൾ വേണ്ടി പഞ്ചായത്ത് തല സംഘാടക സമിതി ബഹു: മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി സി വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. നേപ്പാളിൽ വെച്ച് നടന്ന മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ 10000മീറ്റർ, 5000 മീറ്റർ, 1500 മീറ്റർ വിഭാഗം ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രീമതി കെ ശ്യാമളയെ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആയി പ്രഖ്യാപിച്ചു. മയ്യിൽ ഗ്രാമപ്ഞ്ചായത് വൈസ് പ്രസിഡന്റ് എൻ വി ശ്രീജിനി അധ്യക്ഷയായ ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ രമേശൻ സ്വാഗതം പറഞ്ഞു.പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ ദിവാകരൻ പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ ഇരിക്കൂർ ബ്ലോക്ക് ശുചിത്വ മിഷൻ RP അനിഷ, പഞ്ചായത്ത് സെക്രട്ടറി കെ ഷാജി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ യു ജനാർദനൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ ബാലകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ പി പി എന്നിവർ സംസാരിച്ചു.
ജനപ്രതിനിധികൾ, ഹരിതകർമസേന അംഗങ്ങൾ, ആശ വർക്കർമാർ, കുടുംബശ്രീ സിഡിഎസ് എഡിഎസ് അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ ലോഗോ പ്രകാശനം നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

