പാമ്പുരുത്തി സി.എച്ച് സ്റ്റഡി സെന്റർ & വായനശാല ‘വായനാങ്കണം’ പുസ്തക ചർച്ച സംഘടിപ്പിച്ചു

Kannadiparamba online news

പാമ്പുരുത്തി: പാമ്പുരുത്തി തുടർവിദ്യ കേന്ദ്രം സി.എച്ച് സ്റ്റഡി സെന്റർ & സി.ആർ.സി വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘വായനാങ്കണം’ പുസ്തക ചർച്ച ശ്രദ്ധേയമായി. പാമ്പുരുത്തി ലീഗ് ഓഫീസിന് സമീപമുള്ള വി.ടി സമീറ ടീച്ചറുടെ വീട്ടുമുറ്റത്തുവെച്ചാണ് പരിപാടി നടന്നത്.
എം. ശരീഫ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് കെ. ഗീത ടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അദീബ വി.കെ പുസ്തക അവതരണം നടത്തി.
സി.എച്ച് സ്റ്റഡി സെന്റർ & സി.ആർ.സി വായനശാല പ്രസിഡന്റ് മൻസൂർ പാമ്പുരുത്തി, സെക്രട്ടറി എം. അനീസ് മാസ്റ്റർ, മുൻ ഗ്രാമപഞ്ചായത്ത് അംഗം കെ പി അബ്ദുൽസലാം എന്നിവർ സംസാരിച്ചു. കെ.പി. ഇബ്രാഹിം മാസ്റ്റർ സ്വാഗതവും വി.ടി. സമീറ ടീച്ചർ നന്ദിയും പറഞ്ഞു. പ്രദേശവാസികളും വായനാപ്രേമികളും ചർച്ചയിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!