അഞ്ച് ലക്ഷം രൂപനിക്ഷേപം വാങ്ങി വഞ്ചിച്ച ജ്വല്ലറി ഉടമക്കെതിരെ കേസ്.

Kannadiparamba online news

ഇരിക്കൂർ : ജ്വല്ലറിയിൽ അഞ്ച് ലക്ഷം രൂപ ഒരു വർഷത്തേക്ക്നിക്ഷേപം വാങ്ങിയ ശേഷം വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു. ഇരിക്കൂർ പട്ടുവം സ്വദേശി സഫമൻസിലിൽ പി. മുഹമ്മദ് അർഷാദിൻ്റെ പരാതിയിലാണ് ഇരിക്കൂറിൽ പ്രവർത്തിക്കുന്ന മട്ടന്നൂർ ജ്വല്ലേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ധന ഗോൾഡ് ഡയമണ്ട് എന്ന സ്ഥാപനത്തിൻ്റെ ഡയരക്ടർ ബ്ലാത്തൂർ കല്യാട് സ്വദേശി അബ്‌ദുള്ള ഹാജി (56) ക്കെതിരെ ഇരിക്കൂർ പോലീസ് കേസെടുത്തത്. 2019 വർഷത്തിലാണ് പരാതിക്കാരൻ നിക്ഷേപമായി അഞ്ച് ലക്ഷം രൂപ കൈമാറിയത്. ഒരു വർഷ കാലാവധിക്ക് ശേഷം നിക്ഷേപ തുകയോ തുല്യമായ സ്വർണ്ണാഭരണമോ തിരിച്ചു നൽകാതെ വഞ്ചിച്ചതിനെ തുടർന്ന് പരാതിക്കാരൻ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) യിൽ നൽകിയ പരാതിയെ തുടർന്നാണ് കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!