നിടുവാട്ട് സ്വിബ്ഗത്തുൽ ഇസ്ലാം മദ്രസ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തിവരുന്ന വാർഷിക മതപ്രഭാഷണത്തിന് ഇന്ന് മുതൽ മദ്രസ അങ്കണത്തിൽ തുടക്കം കുറിക്കുകയാണ്.
ഏഴ് ദിവസങ്ങളിലായി നടക്കുന്ന പരിപാടി രാത്രി 7 മണിക്ക് ആരംഭിക്കും. ഉത്ഘാടന ദിവസമായ ഇന്ന് ഉസ്താദ് അസ്ലം അസ്ഹരി പൊയ്ത്തുംകടവ് പ്രഭാഷണം നടത്തും തുടർന്നുള്ള ദിവസങ്ങളിൽ.ഉമൈർ ദാരിമി സകരിയ ദാരിമി അബ്ദുൽ ഫത്താഹ് ദാരിമി ഉസ്മാൻ ദാരിമി ബഷീർ നദ്വി എന്നിവർ സംസാരിക്കും.
സമാപന ദിവസമായ ഡിസംബർ 7 വ്യായാഴ്ച ദുആ മജ്ലിസിനു സയ്യിദ് അബ്ദുൽ ഖാദർ ഫൈസി തങ്ങൾ നേതൃത്വം നൽകും.
മത പ്രഭാഷണം ആരംഭിക്കുന്ന മുൻപ് എല്ലാ ദിവസവും ബുർദ ആലാപനം ഇശൽ വിരുന്ന് മജ്ലിസുന്നൂർ ദഫ് പ്രദർശനം. ഇവ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു…
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

