കമ്പിൽ: കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ 1995-96 എസ്.എസ്.എൽ.സി. ബാച്ച് ‘ചങ്ങാതിക്കൂട്ടം 96’ കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി അഴിക്കോട് സാന്ത്വനം വയോജന കേന്ദ്രത്തിലെ അന്തേവാസികൾക്കൊപ്പമാണ് ഇക്കുറി ആഘോഷങ്ങൾ സംഘടിപ്പിച്ചത് എന്നത് ശ്രദ്ധേയമായി.
കെ.വി. സുമേഷ് എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു. പി.വി. വത്സൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാന്ത്വനം ചെയർമാൻ എം.എം. വിനോദ് കുമാർ, പൂർവ്വ വിദ്യാർത്ഥികളായ എം.വി. ഹരീഷ്, മനോജ് കെ. ഗോവിന്ദ്, സവിത എന്നിവർ സംസാരിച്ചു.
ചടങ്ങിന്റെ ഭാഗമായി വയോജന കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഓണക്കോടികൾ വിതരണം ചെയ്തു. കലാരംഗത്തെ നിസ്വാർത്ഥ സേവനത്തിനുള്ള ദേശീയ അവാർഡ് നേടിയ പൂർവ്വ വിദ്യാർത്ഥി മനോജ് കെ. ഗോവിന്ദിനെ ചടങ്ങിൽ ആദരിച്ചു. വിവിധ കലാപരിപാടികളും ഓണസദ്യയും അന്തേവാസികൾക്കൊപ്പം പങ്കിട്ടത് ഏവർക്കും നവ്യാനുഭവമായി മാറിയെന്ന് സംഘാടകർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

