CPI(M) വേശാല ലോക്കൽ കുടുംബ സംഗമം കോമക്കരിയിൽ സംഘാടക സമിതി രൂപീകരിച്ചു

Kannadiparamba online news

ചട്ടുകപ്പാറ-CPI(M) വിപുലീകൃത ജില്ലാ കമ്മറ്റി ഒക്ടോബർ 18,19 തീയ്യതികളിൽ കണ്ണൂരിൽ
അതിൻ്റെ മുന്നോടിയായി വേശാല ലോക്കൽ കുടുംബ സംഗമം ഒക്ടോബർ 9 ന് കോമക്കരിയിൽ വെച്ച് നടക്കും
സംസ്ഥാന കമ്മറ്റി അംഗം വി.വസീഫ് ഉൽഘാടനം ചെയ്യും. ജില്ലാ കമ്മറ്റി അംഗം പി.കെ.ശബരീഷ് കുമാർ സംസാരിക്കും. പഴയ കാല പ്രവർത്തകരെ ആദരിക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ അനുമോദിക്കും. കലാപരിപാടി സംഘടിപ്പിക്കും. സംഘാടകസമിതി രൂപീകരിച്ചു ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ ഉൽഘാടനം ചെയ്തു. നിജിലേഷ് പറമ്പൻ അദ്ധ്യക്ഷ്യം വഹിച്ചു കെ.രാമചന്ദ്രൻ, കെ.ഗണേശൻ, എ.ഗിരിധരൻ എന്നിവർ സംസാരിച്ചു.ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു
ഭാരവാഹികൾ
ചെയർമാൻ- നിജിലേഷ് പറമ്പൻ
വൈസ് ചെയർമാൻ- എം. ഇന്ദിര
കൺവീനർ-എ.ഗിരിധരൻ
ജോ:കൺവീനർ- കെ. മധു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!