വ്യാജ ഇൻഷുറൻസ് ക്ലെയിം തട്ടിപ്പ്: അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു

Kannadiparamba online news
Screenshot

തിരുവനന്തപുരം: വ്യാജ അപകടങ്ങൾ സൃഷ്ടിച്ച് മോട്ടോർ വാഹനാപകടങ്ങളായി കാണിച്ച് വ്യാജരേഖകളിലൂടെ കോടികളുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്ന മാഫിയയെ കുടുക്കാൻ സംസ്ഥാനത്ത് പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപീകരിച്ചു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയനാണ് ഈ അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്നത്.

പൊലീസുകാർ, അഭിഭാഷകർ, ഇൻഷുറൻസ്-മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ഇടനിലക്കാർ എന്നിവരടങ്ങുന്ന വലിയ ശൃംഖലയാണ് ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്ത് മാത്രം 50 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് 12 കേസുകളും സംസ്ഥാനത്താകെ ക്രൈംബ്രാഞ്ചിന്റെ പരിഗണനയിൽ അൻപതോളം കേസുകളുമുണ്ട്. ഒരേ വാഹനം തന്നെ ഉപയോഗിച്ച് പലതവണ അപകടങ്ങൾ സൃഷ്ടിച്ചും വ്യാജരേഖകൾ ചമച്ചും ഇൻഷുറൻസ് കമ്പനികളെ കബളിപ്പിക്കുന്ന രീതിയാണ് ഇവർ അവലംബിക്കുന്നത്.

എ.ഡി.ജി.പി. പി. വിജയൻ അധ്യക്ഷനായ സമിതിയിൽ സൈബർ ഓപ്പറേഷൻസ് ഐ.ജി, ജോയിന്റ് ട്രാൻസ്പോർട്ട് കമീഷണർ, മെഡിക്കൽ എഡ്യൂക്കേഷൻ ജോയിന്റ് ഡയറക്ടർ, ഡെപ്യൂട്ടി ലേബർ കമീഷണർ എന്നിവർ അംഗങ്ങളാണ്. തട്ടിപ്പുകൾ അന്വേഷിക്കാൻ എസ്.ഐ.ടി. രൂപീകരിക്കണമെന്ന് സുപ്രീംകോടതി കർശന നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് അലമാണ് ഉത്തരവിറക്കിയത്.

പുതിയ നിർദ്ദേശപ്രകാരം സംശയാസ്പദമായ എല്ലാ ഇൻഷുറൻസ് ക്ലെയിമുകളും കമ്പനികൾ നിർബന്ധമായും എസ്.ഐ.ടിക്ക് കൈമാറണം. ഇ-കോർട്സ് അടക്കമുള്ള ഡാറ്റാബേസുകൾ പരിശോധിച്ച് ഒരേ വാഹനം, ഡ്രൈവിങ് ലൈസൻസ്, പരാതിക്കാർ എന്നിവ ആവർത്തിക്കുന്നത് അന്വേഷണസംഘത്തിന് എളുപ്പത്തിൽ കണ്ടെത്താനാകും. ബജാജ് അലയൻസ്, ഐ.സി.ഐ.സി.ഐ ലൊംബാർഡ് തുടങ്ങിയ കമ്പനികൾ സർക്കാരിന് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!