കുറ്റ്യാട്ടൂർ: ജനകീയ ആരോഗ്യ കേന്ദ്രം മാണിയൂരിന്റെ നേതൃത്വത്തിൽ കുറ്റ്യാട്ടൂർ കാട്ടോളിയിൽ SLMI (Structured Lifestyle Modification Intervention) ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 11-ാം വാർഡിലാണ് പരിപാടി നടന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷൈലജ അധ്യക്ഷത വഹിച്ച ചടങ്ങിൽ നവകേരള വായനശാല പ്രസിഡന്റ് ബാബു സ്വാഗതം പറഞ്ഞു.
ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധം, നേരത്തെയുള്ള രോഗനിർണയം, ആരോഗ്യകരമായ ജീവിതരീതികളുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് ജെ.എച്ച്.ഐ ഷംനാജ് ക്ലാസെടുത്തു. പിയർ (PEER) ഗ്രൂപ്പ് കൂട്ടായ്മയെക്കുറിച്ചും ജീവിതശൈലി രോഗങ്ങളെക്കുറിച്ചും എം.എൽ.എസ്.പി ശ്രുതി വിശദീകരിക്കുകയും ചടങ്ങിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ജനപങ്കാളിത്തത്തോടെ ആരോഗ്യപരിപാലനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും രോഗങ്ങളെ നിയന്ത്രിക്കുന്നതിനുമുള്ള വിവിധ പ്രവർത്തനങ്ങൾ പരിപാടിയിൽ ചർച്ച ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

